വിനോദ യാത്ര പോയ സംഘത്തിലെ വിദ്യാർഥി മുങ്ങി മരിച്ചു. കൽപകഞ്ചേരി ജിവിഎച്ച് എസ് സ്‌കൂളിൽ നിന്നും വിദ്യാർഥികൾ സംഘടിച്ച വിനേദയാത്രാ സംഘത്തിലുണ്ടായിരുന്ന വരമ്പനാല ചെറവന്നൂരിലെ കടായിക്കൽ അബ്ദുൽ നാസർ എന്ന മാനുപ്പയുടെ മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. 

മലപ്പുറം: വിനോദ യാത്ര പോയ സംഘത്തിലെ വിദ്യാർഥി മുങ്ങി മരിച്ചു. കൽപകഞ്ചേരി ജിവിഎച്ച് എസ് സ്‌കൂളിൽ നിന്നും വിദ്യാർഥികൾ സംഘടിച്ച വിനേദയാത്രാ സംഘത്തിലുണ്ടായിരുന്ന വരമ്പനാല ചെറവന്നൂരിലെ കടായിക്കൽ അബ്ദുൽ നാസർ എന്ന മാനുപ്പയുടെ മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

പ്ലസ് ടു, വിഎച്ച് എസ്ഇ വിഭാഗങ്ങളിലെ വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം ഇടുക്കിയിലേക്ക് വിനോദയാത്ര പോയത്. ബുധനാഴ്ച വൈകീട്ട് ആറോടെ സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ തലയിടിച്ചാണ് മരണം സംഭവിച്ചത്. 

ഇടുക്കി കട്ടപ്പന മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചെറവന്നൂർ വടക്കേ മഹല്ല് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി. പ്ലസ് ടു സയൻസ് വിദ്യാർഥിയാണ്. മാതാവ്: നിഷിദ. സഹോദരി: നിയ ഫാത്വിമ.