സെന്‍റ് ഗൊറേറ്റീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ബസിന്‍റെ വാതിൽ തുറന്ന് റോഡിലേക്ക് തെറിച്ചുവീണത്. വെഞ്ഞാറമ്മൂട്ടിലേക്കുള്ള കെഎസ്ആർടിസി ബസിൽ സ്കൂൾ വിട്ട് മടങ്ങുകയായിരുന്നു കുട്ടി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുവനന്തപുരം നാലാഞ്ചിറ കോട്ടമുകളിൽ വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. സെന്‍റ് ഗൊറേറ്റീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ബസിന്‍റെ വാതിൽ തുറന്ന് റോഡിലേക്ക് തെറിച്ചുവീണത്. അപകടത്തില്‍ പരിക്കേറ്റ വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. വിദ്യാർത്ഥി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബസിന്‍റെ വാതിൽ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു.

