വിദ്യാർഥികൾ കൂട്ടമായി എത്തുമ്പോൾ പലപ്പോഴും ബസ് സ്റ്റോപ്പിൽ നിർത്താറില്ലെന്ന് കുട്ടികള്‍ പറയുന്നു. ഇതുമൂലം ആയിരക്കണക്കിന് വിദ്യാർഥികൾ എത്തുന്ന സക്കറിയ ബസാറിൽ അപകടം കൂടുകയാണ്.
ആലപ്പുഴ: ബസില്‍ കയറുംമുമ്പ് വാതിലിടച്ച് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി ദേവരാജിനാണ് (17) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് 4.45ന് സക്കറിയ ബസാറിന് സമീപത്തെ സ്കൂളിന് മുന്നിലായിരുന്നു സംഭവം. സ്കൂൾ വിട്ടശേഷം മറ്റ് വിദ്യാർഥികൾക്കൊപ്പം ആലപ്പുഴ-കടപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കയറിയയുടൻ ഓട്ടോമാറ്റിക് ഡോർ അടയുകയായിരുന്നു. ഇതേ തുടര്‍ന്ന് ദേവരാജ് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
വീഴ്ചയിൽ താടിക്കും നെറ്റിക്കും ഇടതുചെവിക്കും പരിക്കേറ്റ ദേവരാജ് ജനറൽ ആശുപത്രിയിൽ ചികിത്സതേടി. വിദ്യാർഥികൾ കൂട്ടമായി എത്തുമ്പോൾ പലപ്പോഴും ബസ് സ്റ്റോപ്പിൽ നിർത്താറില്ലെന്ന് കുട്ടികള്‍ പറയുന്നു. ഇതുമൂലം ആയിരക്കണക്കിന് വിദ്യാർഥികൾ എത്തുന്ന സക്കറിയ ബസാറിൽ അപകടം കൂടുകയാണ്. കഴിഞ്ഞ രണ്ടാഴ്ച മുമ്പും സമാന രീതിയിൽ ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയും ബസിൽ നിന്ന് വീണിരുന്നു.
കാര്യമായ പരിക്കേറ്റിരുന്നില്ല. വിദ്യാർഥികളെ കയറ്റാതിരിക്കാൻ ചില ബസുകൾ റൂട്ടു മാറിയാണ് ഓടുന്നത്. ഇതും യാത്രക്ലേശം ഇരട്ടിയാക്കുന്നു. വല്ലപ്പോഴും മാത്രമാണ് സ്കൂളിന് മുന്നിൽ പൊലീസിെൻറ സേവനം കിട്ടുന്നത്. ഇതും സ്വകാര്യ ബസിെൻറ നിയമലംഘനത്തിന് സഹായകരമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ ഹയർ സെക്കൻഡറി ബാച്ചുള്ള സ്കൂളായതിനാൽ രാവിലെയും വൈകീട്ടും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ് പ്രാഥമിക നിഗമനം; അന്വേഷണം
ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വിഷം ഉള്ളിൽ ചെന്ന് മരിച്ചു. ഹെലിബറിയ, കിളിപാടി സ്വദേശി മാടപ്പുറം സതീഷിൻറെ മകൻ സ്റ്റെഫിൻ ആണ് മരിച്ചത്. രാവിലെ എഴരയോടെ മാതാപിതാക്കൾ പണിക്കു പോയ സമയത്താണ് സംഭവം. ഇതിനു ശേഷം റോഡിലൂടെ നടന്നു പോകുമ്പോൾ കുഴഞ്ഞു വീണു. നാട്ടുകാർ ആശുപത്രിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇന്നലെ സ്ക്കൂളിൽ സഹപാഠികളിൽ ചിലരുമായി സംഘർഷമുണ്ടായിരുന്നു. ഇതേ തുടർന്ന രക്ഷകർത്താവിനെ വിളിച്ചു കൊണ്ടു വരാൻ നിർദ്ദേശിച്ചിരുന്നു. സ്റ്റെഫിൻറെ അമ്മ നാളെ സ്ക്കൂളിലെത്താമെന്ന് ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പീരുമേട് പോലീസ് അന്വേഷണം ആരംഭിച്ചു.
