ഇടുക്കി: ഇടുക്കി തോപ്രാംകുടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തോപ്രാംകുടി ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെൺകുട്ടിയുടെ ബാഗിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കുറിപ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ല.