കാലിൽ കയറിയ റോഡ് റോളർ, ഫയർ ഫോഴ്സ് എത്തി ജെസിബിയുടെ സഹായത്തോടെ ഉയർത്തിയാണ് ജയദേവനെ രക്ഷിച്ചത്

കൊല്ലം : കൊല്ലം ഡീസന്റ് ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രികനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മൈലാപ്പൂർ സ്വദേശി ജയദേവ് (14) നാണ് പരിക്കേറ്റത്. റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരിക്കേറ്റു. കാലിൽ കയറിയ റോഡ് റോളർ, ഫയർ ഫോഴ്സ് എത്തി ജെസിബിയുടെ സഹായത്തോടെ ഉയർത്തിയാണ് ജയദേവനെ രക്ഷിച്ചത്. പ്രദേശവാസിയുടെ വീടിന്റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും റോഡ് റോളർ ഇടിച്ച് തകർത്തു.

(ചിത്രം പ്രതീകാത്മകം)

Read More : അരികൊമ്പൻ തമിഴ്നാടിൻ്റെ നിയന്ത്രണത്തിൽ, ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാ‍റെന്ന് വനം മന്ത്രി

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News