ആറ്റിങ്ങലിൽ സ്വകാര്യ ബസ്സിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. ആറ്റിങ്ങൽ ബോയ്സ് എച്ച് എസ് എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അക്ഷയ് ബിജുവിനാണ് പരിക്കേറ്റത്. 

തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വകാര്യ ബസ്സിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. ആറ്റിങ്ങൽ ബോയ്സ് എച്ച് എസ് എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അക്ഷയ് ബിജുവിനാണ് പരിക്കേറ്റത്. വിദ്യാർത്ഥി ബസിൽ കയറുന്നതിന് മുമ്പ് ജീവനക്കാർ ബെല്ലടിച്ചെന്നും തുടർന്ന് മുന്നോട്ടെടുത്ത ബസിൽ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നുവെന്നും യാത്രക്കാർ പറഞ്ഞു. അധ്യാപകർ പൊലീസിൽ പരാതി നൽകി. പരിക്കേറ്റ കുട്ടിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred