സുഹൃത്തുക്കളുമായി ഒന്നിച്ച് ബീച്ചില്‍ ഇറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ പാലസ് വാര്‍ഡ് കൊട്ടാരചിറയില്‍ ജോസഫ്-ഷിജി ദമ്പതികളുടെ മകന്‍ ഡോണ്‍ തോമസ് ജോസഫ് ( 15) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി ഒന്നിച്ച് ബീച്ചില്‍ ഇറങ്ങിയപ്പോള്‍ ഡോണ്‍ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

ശക്തമായ മഴയും കടല്‍ക്ഷോഭവും കാരണം തിരച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ മൃതദേഹം പുറക്കാടുനിന്നും കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്കായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആലപ്പുഴ തത്തംപള്ളി സ്കുളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്കുളില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം രാവിലെ 10.30ന് പഴവങ്ങാടി മാര്‍സ്ലീവ ഫെറോന പള്ളിയില്‍ സംസ്ക്കാരം നടക്കും.