Asianet News MalayalamAsianet News Malayalam

കണ്‍സെഷന്‍ അനുവദിച്ചില്ല; കെഎസ്ആര്‍ടി ജീവനക്കാരനെ വളഞ്ഞിട്ട് ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍

കണ്‍സെഷന്‍ അനുവധിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ എ ടി ഓയെ വിദ്യാര്‍ഥികള്‍ വളഞ്ഞ് വച്ച് തല്ലിയതായി പരാതി.

students attack ksrtc employee for denying concession
Author
Neyyattinkara, First Published Oct 31, 2018, 10:24 PM IST

തിരുവനന്തപുരം: കണ്‍സെഷന്‍ അനുവധിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ എ ടി ഓയെ വിദ്യാര്‍ഥികള്‍ വളഞ്ഞ് വച്ച് തല്ലിയതായി പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ സജീഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

.മാരായമുട്ടത്ത് നിന്ന് ധനുവച്ചപുരം ഐടിഐലേക്ക് പോകേണ്ട വിദ്യാര്‍ഥികള്‍ക്ക് നെയ്യാറ്റിന്‍കരയില്‍ വന്ന് പോകുന്നതിനുളള കണ്‍സെഷന്‍ അനുവധിക്കാത്തതില്‍ കുറെ നാളുകളായി വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ് അതേസമയം ഇന്ന് ഓഫീസിന് പാറത്ത് നില്‍ക്കുകയായിരുന്ന എടിഓ സജീഷിനെ 25 ഓളം വിദ്യാര്‍ഥികള്‍ കണ്‍സഷന്‍ അനുവദിക്കാത്തതിന് കാരണക്കാരനാണെന്ന് ആക്രോശിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി . 

അക്രണ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയവരെയും വിദ്യാര്‍ഥികള്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ധനുവച്ചപുരം ഐടിഐലെ വിദ്യാര്‍ഥികളാണ് അക്രമണത്തിന് നേതൃത്വം നലകിയതെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോപണം. 


 

Follow Us:
Download App:
  • android
  • ios