Asianet News MalayalamAsianet News Malayalam

കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

പാലത്തിന്റെ നാടപ്പാതയിലൂടെ നടന്നു വന്ന ജിസ്‌ന ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

students body found from lake
Author
Aroor, First Published Jul 12, 2019, 11:25 PM IST

അരൂര്‍: ദേശീയപാതയില്‍ അരൂര്‍ കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്തിലെ 12-ാം വാര്‍ഡ് എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെയും ഷൈനിയുടെയും  മകള്‍ ജിസ്‌ന ജോണ്‍ (20)സാണ് വെള്ളിയാഴ്ച്ച  രാവിലെ ഏഴരയോടെ കായലില്‍ ചാടിയത്.

രാവിലെ വീട്ടില്‍ നിന്നും കോളേജിലേക്ക് പോയ പെണ്‍കുട്ടി കുമ്പളത്ത് ബസ് ഇറങ്ങി പാലത്തിലെത്തി. പാലത്തിന്റെ നാടപ്പാതയിലൂടെ നടന്നു വന്ന ജിസ്‌ന ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടു നിന്നവരാണ് പൊലീസിനെ വിവരം അറിയിച്ചത്.  

ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ്  സംഘവും നേവിയുടെ മുങ്ങല്‍ വിദഗ്ധരും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍  മൂന്നുമണിയോടെ കുമ്പളം റെയില്‍വേ പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയ്ക്ക്  പിന്നിലെ കാരണം വ്യക്തമല്ല. എറണാകുളം കലൂരിലെ കൊച്ചിന്‍ ടെക്‌നിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ സിവില്‍ ഡ്രോട്ട്‌സ്മാന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനിയായിരുന്നു ജിസ്‌ന ജോണ്‍സണ്‍.

Follow Us:
Download App:
  • android
  • ios