2023 ഒക്ടോബര്‍ ഒന്നിന് 18നും 29നും മധ്യേ പ്രായപരിധിയിലുള്ളവര്‍ക്ക് മത്സരിക്കാം.
തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും പ്രസംഗിക്കാനും യുവജനങ്ങള്‍ക്ക് അവസരം. ജില്ലാ-സംസ്ഥാന തല പ്രസംഗ മത്സരങ്ങള്‍ വഴിയാണ് പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നത്. ജില്ലാ മത്സരത്തില്‍ നെഹ്റു യുവ കേന്ദ്ര തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാം. ഓരോ സംസ്ഥാനത്തുനിന്നും ഒരാള്‍ക്കാണ് അവസരം ലഭിക്കുക. 2023 ഒക്ടോബര്‍ ഒന്നിന് 18നും 29നും മധ്യേ പ്രായപരിധിയിലുള്ളവര്‍ക്ക് മത്സരിക്കാം. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പൈതൃകവും ജീവിതവും എന്ന വിഷയത്തില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ മൂന്ന് മിനിറ്റ് ദൈര്‍ഘ്യള്ള പ്രസംഗ വീഡിയോ ഗൂഗിള്‍ ഹോമില്‍ അപ്ലോഡ് ചെയ്യണം. ഈ മാസം 15ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്കും ഗൂഗിള്‍ ലിങ്ക് ലഭിക്കുന്നതിനും അതാത് ജില്ലകളിലെ നെഹ്റു യുവ കേന്ദ്രയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശനം അടിമുടി മാറ്റങ്ങളോടെ
ദില്ലി: പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശനം അടിമുടി മാറ്റങ്ങളോടെയെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സ്റ്റാഫുകള്‍ക്ക് പുതിയ യൂണിഫോം നല്‍കും. മാര്‍ഷലുമാര്‍ക്ക് മണിപ്പൂരി തലപ്പാവും താമര ചിഹ്നംപതിച്ച ഷര്‍ട്ടുമായിരിക്കും വേഷം. വനിതാ ജീവനക്കാര്‍ക്ക് സാരിയായിരിക്കും യൂണിഫോം. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കമാന്‍ഡോ പരിശീലനവും നല്‍കും. ഗണേശ ചതുര്‍ത്ഥി ദിനം പ്രത്യേക പൂജയോടെ മന്ദിര പ്രവേശമെന്നും റിപ്പോര്‍ട്ട്.
ലോക്സഭയിലും രാജ്യസഭയിലും വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ യൂണിഫോം ഉള്‍പ്പെടെ നിരവധി മാറ്റങ്ങളോടെ പുതിയ പാര്‍ലമെന്റ് മന്ദിരം അടുത്ത ആഴ്ച ആദ്യ സമ്മേളനം നടത്താന്‍ തയ്യാറാണ്. നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ക്രീം നിറമുള്ള ജാക്കറ്റുകള്‍, പിങ്ക് താമര പ്രിന്റ് ചെയ്ത ക്രീം ഷര്‍ട്ടുകള്‍, കാക്കി ട്രൗസര്‍ എന്നിവ ലഭിക്കും. ഇരുസഭകളിലെയും ജീവനക്കാര്‍ക്കും ഒരേ യൂണിഫോം ആയിരിക്കും. ചേംബര്‍ അറ്റന്‍ഡര്‍മാരടക്കം സേവനത്തിനായി നിയോഗിച്ച 271 ജീവനക്കാര്‍ക്കും പുതിയ യൂണിഫോം കൈമാറിയതായി അധികൃതര്‍ അറിയിച്ചു. വിപാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വീസിലെ (ഓപ്പറേഷന്‍സ്) സുരക്ഷാ ഉദ്യോഗസ്ഥര്‍ നീല സഫാരി സ്യൂട്ടിനുപകരം സൈനിക വേഷം ധരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയാണ് ഡിസൈനുകള്‍ തയ്യാറാക്കിയത്. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളായിക്കും നല്‍കുക. സെപ്റ്റംബര്‍ 18ന് നിലവിലെ പാര്‍ലമെന്റിലെ അവസാന ദിനമാകും. ഗണേശ ചതുര്‍ഥിയായ സെപ്റ്റംബര്‍ 19ന് പുതിയ പാര്‍ലമെന്റില്‍ സമ്മേളനം ചേരും. സെന്‍ട്രല്‍ ഹാളില്‍ പ്രതീകാത്മക സംയുക്ത യോഗം ചേര്‍ന്ന് നടപടികള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പും നടക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് പുതിയ പാര്‍ലമെന്റില്‍ സമ്മേളനം. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിക്കാതെയാണ് സമ്മേളനം നടക്കുന്നതെന്നും സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് ആര്‍ക്കും ഒരു ധാരണയുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
മഞ്ചേരിയിൽ ഒരുദിവസം ശിക്ഷിച്ചത് 18 മാതാപിതാക്കളെ; കാരണം കൗമാരക്കാരുടെ ഡ്രൈവിങ് ഭ്രമം!

