പൂച്ചാക്കൽ: ചേർത്തല - അരൂക്കുറ്റി റോഡിലെ വടുതല സ്കൂളിന് സമീപം അപകട ഭീഷണി ഉയര്‍ത്തിയ കുഴികൾ അടച്ച് വിദ്യാർത്ഥികൾ മാതൃകയായി. വടുതല ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇതിന് നേതൃത്വം നൽകിയത്.

റോഡിൽ രൂപപ്പെട്ട വലിയ കുഴികളിൽ ഇരുചക്രവാഹനങ്ങളടക്കം കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടിരുന്നു. വെള്ളം കെട്ടി നിന്നിരുന്നത് കാരണം റോഡിലെ കുഴികൾ കാണാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതാണ് അപകടങ്ങൾക്ക് കാരണമായത്. വടുതലയിലെ സ്കൂൾ കുട്ടികൾ ഇഷ്ടികയുടേയും കല്ലിന്റെയും അവശിഷ്ടങ്ങൾ ശേഖരിച്ചു കൊണ്ടുവന്നാണ് റോഡിലെ കുഴികളടച്ചത്.