Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുരുന്നുകളുടെ കുടുക്കയിൽ നിന്നും സംഭാവന

സമ്പാദ്യക്കുടുക്കയിലെ ഒരു വര്‍ഷത്തെ സമ്പാദ്യമായ 3,013 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്

students gives their savings to chief ministers disaster management fund
Author
Kozhikode, First Published Jun 8, 2021, 6:43 PM IST

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുടുക്ക പൊട്ടിച്ച പണം സംഭാവന ചെയ്ത് കുരുന്നുകള്‍. കുരുവട്ടൂര്‍ പഞ്ചായത്തിലെ വെള്ളത്തോടി കുടുംബത്തിലെ സഹോദരങ്ങളായ അനൂപ്, അജീഷ്, അനീഷ് എന്നിവരുടെ മക്കള്‍ സമ്പാദ്യക്കുടുക്കയിലെ ഒരു വര്‍ഷത്തെ സമ്പാദ്യമായ 3,013 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.  

കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഹൈസ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അന്‍വിത, ചെലവൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ത്ഥിനി ആത്മിക, ചേവായൂര്‍ അമൃത വിദ്യാലയം രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അന്‍ശ്രുത്, രണ്ടു വയസ്സുകാരന്‍ ഏതന്‍ എന്നിവരാണ് തങ്ങളുടെ കുടുക്കയിലെ പണം നല്‍കി നാടിന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ പങ്കാളികളായത്.  

ബന്ധുക്കള്‍ക്കൊപ്പം  കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി മന്ത്രി എ.കെ.ശശീന്ദ്രനെയാണ് തുക ഏല്‍പ്പിച്ചത്.  അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞദിവസം കലക്ടറേറ്റിലെത്തി തുക ഡിമാന്റ് ഡ്രാഫ്റ്റായി അടക്കുകയും ചെയ്തു.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios