പെരിഞ്ഞനം:തൃശ്ശൂർ പെരിഞ്ഞനം ആറാട്ടുകടവിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി. കാട്ടൂർ സ്വദേശികളായ ആൽസൺ , ഡെൽവിൻ  എന്നിവരെയാണ് കാണാതായത്. കയ്പമംഗലം പൊലീസും, അഴീക്കോട് തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും വിദ്യാർത്ഥികൾക്കായി തെരച്ചിൽ തുടരുകയാണ്.

3 മണിയോടെയാണ് 6 വിദ്യാർത്ഥികളും 4 മുതിർന്നവരും സൈക്കിളിൽ ആറാട്ടുകടവ് ബീച്ചിലെത്തിയത്. ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാൻ പോയ മൂന്ന് വിദ്യാർത്ഥികൾ തിരയിൽപ്പെടുകയായിരുന്നു. ഒരാളെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേരെ രക്ഷിക്കാൻ മുതിർന്നവർക്കായില്ല. രക്ഷപ്പെട്ട കാട്ടൂർ സ്വദേശി ഡെൽവിനെ കൊടുങ്ങല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.