മൂന്നാര്‍ സൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി ടൗണിലെ ഭിത്തികളില്‍ ചിത്രങ്ങള്‍ വരച്ച് വിദ്യാര്‍ത്ഥികള്‍.
ഇടുക്കി: ടൗണിലെ ഭിത്തികള്‍ നിറങ്ങള്‍ ചാലിച്ച് ചിത്രം വരച്ച് വിദ്യാര്‍ത്ഥികള്‍. കെസ്റ്റല്‍ അഡ്വജ്വറിന്റെ നേത്യത്വത്തില്‍ ലക്ഷ്മി, പള്ളിവാസല്‍ എസ്റ്റേറ്റിലെ വിദ്യാര്‍ത്ഥികളാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. മൂന്നാര്‍ സൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്റെ ആശയമാണ് വിദ്യാര്‍ത്ഥികള്‍ ചിത്രങ്ങളായി മാറ്റിയത്.
മോശമായി കിടക്കുന്ന ഭിത്തികളില്‍ മൂന്നാറിന്റെതായ തനിമകള്‍ കോര്‍ത്തിണക്കി മോടിപിടിപ്പിക്കണമെന്ന ആശയമാണ് സബ് കളക്ടര്‍ പങ്കുവെച്ചത്. ഇതോടെ ആശയങ്ങള്‍ പ്രാവര്‍ത്തീകമാക്കാന്‍ കെസ്റ്റല്‍ അഡ്വജ്വറസ് രംഗത്തെത്തി. ചിത്രങ്ങള്‍ സൗജന്യമായി വരയ്ക്കുന്നതിന് ലക്ഷമി പള്ളിവാസല്‍ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ആദ്യഘട്ടമായി പഴയമൂന്നാര്‍ ആംഗ്ലോ, തമിഴ് മീഡിയം സ്‌കൂളിന്റെ ഭിത്തിയാണ് വിദ്യാര്‍ത്ഥികള്‍ ചിത്രങ്ങള്‍കൊണ്ട് നിറയ്ക്കുന്നത്. മൂന്നാര്‍ വോള്‍ ആര്‍ട്‌സ് എന്ന് പേരിട്ട പദ്ധതിയുടെ ഉദാഘാടനം സബ് കളക്ടര്‍ നിര്‍വ്വഹിച്ചു.
Read More : സഞ്ചാരയോഗ്യമായ റോഡില്ല, മതിയായ സ്കൂള്‍ കെട്ടിടങ്ങളില്ല; വാഗ്ദാനങ്ങള്‍ നടപ്പാകുമെന്ന പ്രതീക്ഷയില്‍ ഇടമലക്കുടി
18 ഓളം ഭിത്തികളാണ് മൂന്നാറിലുള്ളത്. ഇത്തരം ഭിത്തികള്‍ ഒരുമാസത്തിനുള്ളില്‍ ചിത്രങ്ങല്‍കൊണ്ട് നിറയും. തോക്കുപാറ സ്വദേശി ചെല്ലാനം രാജീവിന്റെ നേത്വത്തില്‍ ലാവണ്യ, ഗായത്രി, ജാസ്മിന്‍, സുഗഞ്ചന എന്നിവരാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്.
