Asianet News MalayalamAsianet News Malayalam

മദ്യപിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; ഉദ്യോഗസ്ഥനെതിരെ സബ് കളക്ടര്‍ രേണുരാജിന്‍റെ കടുത്ത നടപടി

ഇന്നലെ രാവിലെ കത്തിപ്പാറ സ്‌കൂളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ മദ്യപിച്ചെത്തിയതോടെ ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തശേഷം അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കെ.വി ഗോപിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പിടിച്ചെടുത്ത വാഹനത്തിന്റെ ഡ്രൈവറെയും ഇത്തരത്തില്‍ അറസ്റ്റ് ചെയ്തു

sub collector renu raj take action against drunk officer
Author
Idukki, First Published Apr 23, 2019, 8:15 AM IST

ഇടുക്കി: മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തശേഷം അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി ദേവികുളം സബ് കളക്ടര്‍ രേണുരാജ്. ഡ്യൂട്ടിക്കെത്താത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നും സബ് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ദേവികുളം താലൂക്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡ്യൂട്ടിക്കെത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് രേണുരാജ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഇന്നലെ രാവിലെ കത്തിപ്പാറ സ്‌കൂളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ മദ്യപിച്ചെത്തിയതോടെ ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തശേഷം അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കെ.വി ഗോപിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പിടിച്ചെടുത്ത വാഹനത്തിന്റെ ഡ്രൈവറെയും ഇത്തരത്തില്‍ അറസ്റ്റ് ചെയ്തു. 

അടിമാലി എസ്.എന്‍.ഡി.പി സ്‌കൂളില്‍ ഡ്യൂട്ടിക്കെത്താത്ത ജൂനിയര്‍ എംബ്ലോയിമെന്റ് ഓഫീസര്‍ എലിസബത്ത്, ആനക്കുളത്ത് ഡ്യൂട്ടിക്കെത്താത്ത ഡെന്നി അഗസ്റ്റിന്‍, ഉടുബുംചോല എ.എല്‍.പി.എസ്. സ്‌കൂളില്‍ ഡ്യൂട്ടിക്കെത്താത്ത മണികണ്ഡന്‍ എന്നിവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യമായാണ് ദേവികുളം താലൂക്കില്‍ ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്തരം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്.

Follow Us:
Download App:
  • android
  • ios