പണി തീർത്ത ശേഷം ബില്ല് മാറി നൽകാത്തത്തിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. അടിമാലി സ്വദേശി സുരേഷ് ആണ് ഭീഷണി മുഴക്കിയത്.

ഇടുക്കി: തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരൻ്റെ ആത്മഹത്യാ ശ്രമം. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ കയറി പെട്രോൾ ഒഴിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പണി തീർത്ത ശേഷം ബില്ല് മാറി നൽകാത്തത്തിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. അടിമാലി സ്വദേശി സുരേഷ് ആണ് ഭീഷണി മുഴക്കിയത്. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ഇയാളെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred