അമ്മ മരിച്ചെന്ന് തോന്നിയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് യുവാവ് പറഞ്ഞു.

ഇടുക്കി: നേര്യമംഗലം പലത്തിന് മുകളിൽ കയറി ആദിവാസി യുവാവിന്റെ ആത്മഹത്യ ഭീഷണി. വൈകിട്ട് മൂന്നു മണിയോടെയാണ് നേര്യമംഗലം അഞ്ചാംമൈൽ സ്വദേശിയായ രാജീവ് (28) ആണ് നേര്യമംഗലം പാലത്തിന് മുകളിലുള്ള ആർച്ചിന് മുകളിൽ ആത്മഹത്യ ഭീഷണിയുമായി കയറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചി-ധനുഷ് കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്കുള്ള സഞ്ചാരികൾ ഉൾപ്പെടെ രംഗം കണ്ടുവെങ്കിലും ഇവർക്ക് സംഭവം മനസ്സില്ല. പിന്നീട് അതിലെ വന്ന നാട്ടുകാർക്കാണ് ഇയാൾ പെരിയാറിലേക്ക് ചാടി ആത്മഹത്യ ചെയ്യുവനാണ് കയറിയതെന്ന് മനസിലായത്. ഇവർ നൽകിയ വിവരത്തെ തുടർന്ന് കോതമംഗലത്തു നിന്നും ഫയർഫോഴ്‌സും ഊന്നുകൽ പോലീസും സ്ഥലതെത്തി ഇയാളെ താഴെ ഇറക്കി കോതമംഗലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മ മരിച്ചെന്ന് തോന്നിയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് യുവാവ് പറഞ്ഞു.