കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണമായ പള്ളിയുടെ നിര്‍മ്മാണ രീതിയും ചരിത്ര പ്രാധാന്യവും സുനിതാ വില്യംസ് നേരിട്ടറിഞ്ഞു.

കോഴിക്കോട്: 27 വര്‍ഷത്തെ നാസയിലെ ബഹിരാകാശ സേവനം അവസാനിപ്പിച്ചതിന് പിന്നാലെ കേരളത്തിലെത്തിയ പ്രശസ്ത ബഹിരാകാശ സഞ്ചാരി കോഴക്കോട് മിശ്കാല്‍ പള്ളി സന്ദര്‍ശിച്ചു. നഗരത്തിലെ ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ കാണുന്നതിന്റെ ഭാഗമായാണ് ഇവര്‍ കുറ്റിച്ചിറയിലെ പ്രശസ്തമായ മിശ്കാല്‍ പള്ളിയിലും എത്തിയത്. കുറ്റിച്ചിറ ഉള്‍പ്പെടെയുള്ള പൈതൃക തെരുവുകളും സന്ദര്‍ശിച്ചു.

കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണമായ പള്ളിയുടെ നിര്‍മ്മാണ രീതിയും ചരിത്ര പ്രാധാന്യവും സുനിതാ വില്യംസ് നേരിട്ടറിഞ്ഞു. പള്ളിയുടെ അകത്തളങ്ങള്‍ സന്ദര്‍ശിക്കുന്ന സുനിതയുടെ ദൃശ്യങ്ങള്‍ ഗൈഡായി ഒപ്പമുണ്ടായിരുന്ന ഡോ. അജ്മല്‍ മുഈന്‍ ആണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കോഴിക്കോട് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെഎല്‍എഫ്-2026) അതിഥിയായി എത്തിയതാണ് ഇന്ത്യന്‍ വംശജ കൂടിയായ സുനിത വില്യംസ്. സാഹിത്യോത്സവത്തിലെ തിരക്കുകള്‍ക്കിടയിലാണ് നഗരത്തിന്റെ പൈതൃകവും സൗന്ദര്യവും ആസ്വദിക്കാന്‍ അവര്‍ സമയം കണ്ടെത്തിയത്.