വിവരമറിഞ്ഞതിന് പിന്നാലെ ബന്ധപ്പെട്ട സുരേഷ് ഗോപി അധികാരികളെ ഉടനെ ഫോണിൽ വിളിക്കുകയും പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് നിർദ്ദേശം നൽകുകയും ചെയ്യുകയായിരുന്നു

തൃശൂർ: കലുങ്ക് സൗഹൃദത്തിൽ പങ്കുവെച്ച ദുരിതം പരിഹരിച്ച് സുരേഷ് ഗോപി എംപി. ചെമ്മാപ്പള്ളിയിൽ വച്ച നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി ഉടനടി നടപടി എടുക്കാൻ നിർദ്ദേശം നൽകിയത്. നാട്ടിക പഞ്ചായത്തിലെ 11-ാം വാർഡിലെ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് 35 ഓളം കുടുംബങ്ങൾ അനുഭവിക്കേണ്ടി വരുന്ന ദുരിതത്തിനേക്കുറിച്ച് കലുങ്ക് സൗഹൃദ സംവാദത്തിലാണ് എംപി അറിയുന്നത്. വിവരമറിഞ്ഞതിന് പിന്നാലെ ബന്ധപ്പെട്ട സുരേഷ് ഗോപി അധികാരികളെ ഉടനെ ഫോണിൽ വിളിക്കുകയും പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് നിർദ്ദേശം നൽകുകയും ചെയ്യുകയായിരുന്നു. എംപിയുടെ നിർദ്ദേശം അനുസരിച്ച് ദേശീയ പാതാ റീജിയണൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും, നാട്ടുകാരോട് വിവരങ്ങൾ നേരിട്ട് അന്വേഷിക്കുകയും വെള്ളക്കെട്ട് പരിഹരിക്കുവാനുള്ള നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ബിജെപി നേതാക്കളും നാട്ടുകാരുമായ സജിനി മുരളി, ഷൈൻ നെടിയിരിപ്പിൽ,രതീഷ് ടി ജി, ഉണ്ണിമോൻ എൻ എസ്,അംബിക ടീച്ചർ, സെന്തിൽ കുമാർ,സുരേഷ് ഇയ്യാനി, ഗ്രീഷ്മ സുഖിലേഷ്, രശ്മി സിജോ, ശ്രീക്കുട്ടൻ പി ടി, സിദ്ധാർത്ഥൻ ആലപ്പുഴ, ശിവരാമൻ എരണേഴത്ത്,ബൈജു ഇയ്യാനി കോറോത്ത്, ഗിരീഷ് മാഷ്, വിശ്വഭരൻ തോട്ടുപുര,ബാബുരാജ്, അഭിഷേക് എന്നിവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം