കേരളത്തിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ പുള്ളിൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തൃശൂർ: കേരളത്തിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്റെ മനസ്സിലുള്ളത് ആലപ്പുഴയാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം തന്നാൽ എയിംസ് വരും. ഭൂമി കച്ചവടത്തിന് വഴങ്ങിയാൽ എയിംസ് തൃശൂരിലേക്ക് ആവശ്യപ്പെടും. ആലപ്പുഴയിൽ സംസ്ഥാന സർക്കാർ തടസ്സം നിന്നാൽ തൃശൂരിൽ കൊണ്ടുവരാൻ സമരം ചെയ്യുമെന്നും സുര്ഷേ ​ഗോപി പറഞ്ഞു. തൃശൂരിലെ പുള്ളിൽ കേന്ദ്രമന്ത്രി കലുങ്ക് സൗഹാർദ്ദ വികസന സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. 

Add Asianetnews as a Preferred SourcegooglePreferred

തൃശൂർ കോർപ്പറേഷൻ ബിജെപിക്ക് തന്നാൽ വികസനം ഉറപ്പാക്കും. തൃശൂരിൽ നിരവധി പദ്ധതികൾക്ക് പണ്ട് ലഭ്യമാക്കാൻ ഉറപ്പു നൽകിയിട്ടും പദ്ധതികൾ സമർപ്പിച്ചിട്ടില്ല കോർപ്പറേഷനെന്നും സുരേഷ് ​ഗോപി പറഞ്ഞു.