Asianet News MalayalamAsianet News Malayalam

വിനോദ സഞ്ചാരികളോട് കൈക്കൂലി ചോദിച്ചു, പണമില്ലെങ്കില്‍ ടാബ് വിൽക്കാൻ നിര്‍ദ്ദേശം; പൊലീസുകാരുടെ തൊപ്പി തെറിച്ചു

ഹൈവെ പെട്രോളിംഗ് സംഘത്തിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ഷിബി ടി ജോസഫ്, സി പി ഓ സുധീഷ് മോഹൻ, ഡ്രൈവർ പി സി സോബിൻ ടി സോജൻ എന്നിവർക്കെതിരെയാണ് നടപടി. 

Suspension of three policemen officers on bribe case in idukki nbu
Author
First Published Sep 16, 2023, 9:26 PM IST

ഇടുക്കി: ഇടുക്കി അടമാലിയിൽ വിനോദ സഞ്ചാരികളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.  ഹൈവെ പെട്രോളിംഗ് സംഘത്തിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ഷിബി ടി ജോസഫ്, സി പി ഓ സുധീഷ് മോഹൻ, ഡ്രൈവർ പി സി സോബിൻ ടി സോജൻ എന്നിവർക്കെതിരെയാണ് നടപടി. 

മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനത്തിൽ നിന്ന് കഞ്ചാവ് ബീഡി കണ്ടെടുത്ത കേസ് ഒത്തുത്തീർപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയിലാണ് നടപടി. പൊലീസ് ആവശ്യപ്പെട്ട പണം നൽകാൻ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന ടാബ് വിൽക്കാൻ അടിമാലിയിലേയ്ക്ക് അയച്ചു. പ്രഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇടുക്കി ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios