Asianet News MalayalamAsianet News Malayalam

തൃശൂരിൽ സ്വിഫ്റ്റ് ബസ് അപകടം, 15 പേർക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് ലൈറ്റ് പോസ്റ്റുകൾ തകർത്തു...

Swift Bus accident in Thrissur
Author
First Published Nov 19, 2022, 8:43 AM IST

തൃശൂർ : തൃശൂർ പട്ടിക്കാട് സ്വിഫ്റ്റ് എയർബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ പതിനഞ്ച് പേർക്ക്  നിസ്സാര പരിക്കേറ്റു. കൊല്ലത്തുനിന്ന് പഴനിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് എയർബസ് ആണ് അപകടത്തിൽ പെട്ടത്. പട്ടിക്കാട് മേൽപ്പാതയ്ക്ക് സമീപമാണ് സംഭവം. മേൽപ്പാത ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് ലൈറ്റ് പോസ്റ്റുകൾ തകർത്തു.

Follow Us:
Download App:
  • android
  • ios