Asianet News MalayalamAsianet News Malayalam

കൊല്ലം ജയിലില്‍ നിന്നുള്ള ഭക്ഷണം ഇനി സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്യാം

125 രൂപ വിലയുള്ള കോംബോ പാക്കില്‍ അരക്കിലോ ബിരിയാണി, മൂന്ന് ചപ്പാത്തി, ചിക്കന്‍ കറി, ഒരു കുപ്പി വെള്ളം ഹല്‍വ അല്ലെങ്കില്‍ കിണ്ണത്തപ്പം എന്നിവയാണ് ഉണ്ടാവുക.

swiggy to deliver food items from kollam prison
Author
Paravur, First Published Jul 23, 2019, 6:14 PM IST

കൊല്ലം: ജയില്‍ കാന്‍റീനില്‍ നിന്നുള്ള ഭക്ഷ്യവിഭവങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നു പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. നേരത്തെ തൃശ്ശൂരില്‍ തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ കൊല്ലത്തേക്കും വ്യാപിപ്പിക്കുന്നത്. അഞ്ച് തരം ഭക്ഷ്യവിഭവങ്ങളടങ്ങിയ കോംബോ പാക്കായാണ് ജയിലില്‍ നിന്നും ഓര്‍ഡര്‍ ചെയ്തു വാങ്ങാന്‍ സാധിക്കുക.

125 രൂപ വിലയുള്ള കോംബോ പാക്കില്‍ അരക്കിലോ ബിരിയാണി, മൂന്ന് ചപ്പാത്തി, ചിക്കന്‍ കറി, ഒരു കുപ്പി വെള്ളം ഹല്‍വ അല്ലെങ്കില്‍ കിണ്ണത്തപ്പം എന്നിവയാണ് ഉണ്ടാവുക. ജയിലില്‍ നേരിട്ടെത്തി ഇതു വാങ്ങാമെന്നു കരുതിയാൽ നടക്കില്ല . ഓണ്‍ ലൈൻ വഴി തന്നെ ഓര്‍ഡര്‍ ചെയ്യണം.  

കൊല്ലം ജില്ലാ ജയിലിന്‍റെ   ജില്ല ജയിലിന്‍റെ ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ഇപ്പോള്‍ ജയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഓണ്‍ലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുമായി ചേര്‍ന്നാണ് ജയില്‍ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. 

പദ്ധതി തുടങ്ങി ആദ്യ ദിവസങ്ങളില്‍ 100 പാക്കറ്റുകളാണ് തയാറാക്കുക . ആവശ്യക്കാരുടെ എണ്ണം കൂടുകയാണെങ്കില്‍ അതിനനുസരിച്ച് എണ്ണം കൂട്ടാനാണ് തീരുമാനം . ജയിലിലെ തടവുകാര്‍ തന്നെയാണ് കാന്‍റീനില്‍ ഭക്ഷണം പാചകം ചെയ്യുന്നത് . ഒരാള്‍ക്ക് ഒരു ദിവസം 148 രൂപയാണ് കൂലിയായി കിട്ടുക.  

Follow Us:
Download App:
  • android
  • ios