അപകടത്തെ തുടർന്ന് വട്ടപ്പാറ റോഡിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങൾ ബൈപ്പാസ് റോഡുവഴി തിരിച്ചുവിടുകയാണ്.

മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ നിയന്ത്രണംവിട്ട പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോർച്ച ഇല്ല. അപകടത്തിൽ ലോറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. രാത്രി 9.30 ഓടെയാണ് അപകടം ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി കൊച്ചിയിലേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് വട്ടപ്പാറ റോഡിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങൾ ബൈപ്പാസ് റോഡുവഴി തിരിച്ചുവിടുകയാണ്.