ശനിയാഴ്ച രാവിലെ 7.30 ഓടെ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിന് സമീപം കാരശ്ശേരി മാടമ്പുറം വളവിലാണ് അപകടമുണ്ടായത്

കോഴിക്കോട്: റോഡിലെ വളവില്‍ നിയന്ത്രണം വിട്ട് തെന്നിനീങ്ങിയ ടാങ്കര്‍ ലോറിയില്‍ ഇടിക്കാതെ കെ എസ് ആര്‍ ടി സി ബസ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ശനിയാഴ്ച രാവിലെ 7.30 ഓടെ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിന് സമീപം കാരശ്ശേരി മാടമ്പുറം വളവിലാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്.

മുക്കം ഭാഗത്തേക്ക് വരികയായിരുന്ന ലോറി വളവില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് റോഡില്‍ നിന്നും എതിര്‍വശത്തേക്ക് തെന്നിനീങ്ങുന്നതും അവിടെ റോഡരികില്‍ കൂട്ടിയിട്ടിരുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പൈപ്പുകളിലേക്ക് ഇടിച്ചുകയറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതേസമയം തന്നെയാണ് കെ എസ് ആര്‍ ടി സി ബസ് വളവില്‍ എത്തിയതും. തെന്നി നീങ്ങിയ ടാങ്കര്‍ ലോറിയില്‍ ഇടിക്കാതെ ബസ് കഷ്ടിച്ച് രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നല്ല മഴയായതിനാല്‍ നനഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്ക് ഉപയോഗിച്ചതാണ് ടാങ്കര്‍ ലോറിയുടെ നിയന്ത്രണം നഷ്ടമായതിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന.

ഇന്ത്യക്കാകെ അഭിമാനം, ടി 20 യിൽ രണ്ടാം വിശ്വ കിരീടം നേടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് മോദിയും രാഹുലുമടക്കമുള്ളവർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം