ദുരിതാശ്വാസ നിധിയിലേക്ക് ആളുകളുടെ സഹായം തുടരുകയാണെന്നും മുഖ്യമന്ത്രി

കൊവിഡ് കാലത്തും സഹജീവികളോട് അനുഭാവപൂര്‍ണമായ സമീപനം ചെയ്യുന്നവരുടെ പേരെടുത്ത് പറഞ്ഞ് പ്രോല്‍സാഹനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം കാഞ്ഞിരപ്പള്ളി തിടനാട് പഞ്ചായത്തില്‍ വരാകുലായില്‍ സിനില്‍ എന്ന കര്‍ഷകന്‍ വിളവായി കിട്ടിയ 250 ടണ്‍ കപ്പ നാട്ടുകാര്‍ക്ക് സൌജന്യമായി നല്‍കി. ഇതിന് ഏകദേശം 25 ലക്ഷം രൂപ വില വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ വെള്ളമുണ്ടയിലെ ശ്രോതസ് ഇനിഷിയേറ്റീവ് 1.5 ഏക്കറില്‍ കൃഷി ചെയ്ത കപ്പ ആദിവാസി കോളനിയിലെ കൊവിഡ് ബാധിതര്‍ക്ക് പഞ്ചായത്ത് മുഖേന വിതരണം ചെയ്തതിനും മുഖ്യമന്ത്രി പ്രശംസിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് ആളുകളുടെ സഹായം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona