ദിവസത്തിനുള്ളില്‍ റോഡിന് പാര്‍ശ്വഭിത്തി കെട്ടി നല്‍കാമെന്ന ഉറപ്പ് റോഡ് നിര്‍മാണ കമ്പനിയായ ശിവാലയയുടെ പ്രതിനിധികള്‍ നല്‍കി

തൃശൂര്‍: ചാവക്കാട് മണത്തലയില്‍ ദേശീയപാതയിലെ വിണ്ടുകീറിയ ഭാഗത്ത് ഒഴിച്ച ടാര്‍ കനത്ത മഴയില്‍ വീട്ടിലേക്ക് ഒഴുകിയ സംഭവത്തില്‍ കരാര്‍ കമ്പനി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി. അംഗപരിമിതനായ അശോകനെ കരാര്‍ കമ്പനി ഉദ്യോഗസ്ഥരെത്തി കണ്ടു. മൂന്നു ദിവസത്തിനുള്ളില്‍ റോഡിന് പാര്‍ശ്വഭിത്തി കെട്ടി നല്‍കാമെന്ന ഉറപ്പ് റോഡ് നിര്‍മാണ കമ്പനിയായ ശിവാലയയുടെ പ്രതിനിധികള്‍ നല്‍കി. 

വിണ്ടുകീറിയ ഭാഗത്തൊഴിച്ച ടാര്‍ അശോകന്റെ  മണത്തലയിലെ വീട്ടിലേക്കും പറമ്പിലേക്കുമാണ് ഒഴുകിയത്.  അശോകന്റെ വീടിന്റെ മുന്‍ഭാഗത്തുമാത്രം  പാര്‍ശ്വഭിത്തി കെട്ടിയിരുന്നില്ല. കുത്തിയൊലിച്ചെത്തിയ ടാറും വെള്ളവും വീട്ടിലും മുറ്റത്തും പരന്ന്  പുറത്തിറങ്ങാന്‍ വയ്യാത്ത സാഹചര്യമായിരുന്നു. പണിക്കാരെ നിര്‍ത്തി മുന്‍ ഭാഗത്തെ ടാറു കോരിക്കളഞ്ഞിട്ടും പരിഹാരമായിരുന്നില്ല.

റോഡ് വിണ്ടുകീറിയത് മറയ്ക്കാന്‍ ഒഴിച്ച ടാറാണ് മഴയില്‍ ഒഴുകി വീട്ടുമുറ്റത്തും പറമ്പിലുമെത്തിയത്. മനുഷ്യനിര്‍മ്മിത ദുരന്തത്തിന്‍റെ ഇരയാണ് താനെന്ന് ഭിന്നശേഷിക്കാരനായ  അശോകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. അടുത്തിടെ സര്‍ക്കാര്‍ സർവീസില്‍ നിന്നും വിരമിച്ച അക്കരപ്പറമ്പില്‍ അശോകനെന്ന അംഗ പരിമിതനായിരുന്നു ദുരതം പേറേണ്ടി വന്നത്. 

റോഡ് വിണ്ടു കീറിയത് മറയ്ക്കാനാണ് മിനിഞ്ഞാന്ന് ടാറ് കൊണ്ടുവന്നൊഴിച്ചുപോയത്. മഴ കനത്തതോടെ ടാര്‍ മുഴുവന്‍ ഒഴുകി താഴേക്കിറങ്ങി. അശോകന്‍റെ വീടിന്‍റെ മുന്‍ഭാഗത്തുമാത്രം പാര്‍ശ്വഭിത്തി കെട്ടിയിരുന്നില്ല. കുത്തിയൊലിച്ചെത്തിയ ടാറും വെള്ളവും വീട്ടിലും മുറ്റത്തും പരന്നു. പണിക്കാരെ നിര്‍ത്തി മുന്‍ ഭാഗത്തെ ടാറ് കോരിക്കളഞ്ഞു. 

പറമ്പിലും പച്ചക്കറിത്തൈകളിലും ടാറു കെട്ടി പറമ്പിലിറങ്ങാനാവാത്ത സ്ഥിതിയാണിപ്പോള്‍ ദേശീയ പാത അതോറിറ്റി, കരാര്‍ കമ്പനി, ജില്ലാ ഭരണകൂടം എന്നിവിടങ്ങളിലേക്ക് പരാതി അയച്ചിട്ടും മറുപടിയില്ലെന്ന്  അശോകന്‍ പറയുന്നു. അതിനിടെ റോഡ് വിണ്ടു കീറിയ സംഭവത്തില്‍ ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതി മണ്ണുപരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കി വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നീക്കം ആരംഭിച്ചു.