ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. അരിസ്റ്റോ ജംഗ്ഷന് സമീപം വാഹന പാർക്കിങ്ങിനെച്ചൊല്ലിയായിരുന്നു തർക്കം.

തിരുവനന്തപുരം: തമ്പാനൂരിൽ ടാക്സി ഡ്രൈവർക്ക് ക്രൂര മർദ്ദനമെന്ന് പരാതി. ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. അരിസ്റ്റോ ജംഗ്ഷന് സമീപം വാഹന പാർക്കിങ്ങിനെച്ചൊല്ലിയായിരുന്നു തർക്കം. മർദ്ദനത്തിൽ തിരുമല സ്വദേശി ശ്രീഹരിക്ക് പരിക്കേറ്റു. KL 22 Q 2763 നമ്പറിലുള്ള നീല നിറത്തിലെ കാറിലെത്തിയ വ്യക്തിയാണ് മർദ്ദിച്ചത്. വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചുവെന്ന് പരാതി. ഡ്രൈവർക്ക് മുഖത്തും തലയ്ക്കും പരിക്കേറ്റു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഡ്രൈവർ പൊലീസിന് കൈമാറി.

Add Asianetnews as a Preferred SourcegooglePreferred

YouTube video player