സ്ഥിരം മദ്യപാനിയായിരുന്ന പാണ്ടിയുമായി വഴക്കിട്ട് കഴിഞ്ഞ ദിവസം ഭാര്യ ഗായത്രി വീട് വിട്ട് പോയിരുന്നു. വ്യാഴാഴ്ച രാവിലെ ഗായത്രി മടങ്ങി വീട്ടിലെത്തിയപ്പോഴാണ് പാണ്ടി കട്ടിലിൽ മരിച്ചുകിടക്കുന്നത് കണ്ടത്.

മൂന്നാർ: മൂന്നാറിൽ തോട്ടം തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കുട്ടിയാർ ഡിവിഷനിൽ രാജയുടെ മകൻ പാണ്ടി [28]നെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ ഗായത്രിയാണ് പാണ്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ ആദ്യം കണ്ടത്. സ്ഥിരം മദ്യപാനിയായിരുന്ന പാണ്ടിയുമായി വഴക്കിട്ട് കഴിഞ്ഞ ദിവസം ഭാര്യ ഗായത്രി വീട് വിട്ട് പോയിരുന്നു. 

വ്യാഴാഴ്ച രാവിലെ ഗായത്രി മടങ്ങി വീട്ടിലെത്തിയപ്പോഴാണ് പാണ്ടി കട്ടിലിൽ മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് ഗായത്രി ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളാണ് ദേവികുളം പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി പരിശോധിക്കവെ പാണ്ടിയുടെ മൃതദേഹത്തിൽ പാടുകൾ കണ്ടെത്തി. ഇതോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് അസ്വഭാവീക മരണത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം പാണ്ടിയുടെ മരണം ആത്മഹത്യയാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

Read More : പകല്‍ കടകള്‍ കേന്ദ്രീകരിച്ച് ഭിക്ഷാടനം, നോക്കിവെച്ച കടകളില്‍ രാത്രി മോഷണം; 22-കാരനെ പൊക്കി പൊലീസ്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)