മാനന്തവാടി: പതിനേഴുകാരിയായ ആദിവാസി വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്‌തെന്ന പരാതിയില്‍ അധ്യാപകന്‍ പിടിയില്‍. തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 

കമ്പളക്കാട് പറളിക്കുന്ന് പള്ളിയാലില്‍ തൊടുക പി.എം. മുഹമ്മദ് ഹനീഫ (33)യെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസ്സെടുത്തു. പ്രതിയെ  പട്ടികവര്‍ഗ വിഭാഗക്കാരുടെ കേസ് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ എസ് പിക്ക് ശനിയാഴ്ച കൈമാറും.