അമിത വേഗതയിൽ അർത്തുങ്കൽ ഭാഗത്തു നിന്നും ബ്രോയിലർ ചിക്കൻ കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ അനിതയെ ഇടിച്ച ശേഷം കലിങ്കിൽ ഇടിച്ച് മറിയുകയായിരുന്നു.

മാരാരിക്കുളം: അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിച്ച് അധ്യാപിക മരിച്ചു. ആലപുഴ തീരദേശ പാതയിലായിരുന്നു സംഭവം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ അറയ്ക്കൽ പയസിന്റെ ഭാര്യ അനിത(53) ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പനയ്ക്കൽ ജം​ഗ്ഷന് സമീപമുള്ള തെക്ക് വശത്ത് കലിങ്കിന് സമീപമാണ് അപകടം നടന്നത്. ഇന്ന് രാവിലെ 6.30 ന് പെരുന്നോർ മംഗലം സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് കുർബാനയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു അനിത. 

അമിത വേഗതയിൽ അർത്തുങ്കൽ ഭാഗത്തു നിന്നും ബ്രോയിലർ ചിക്കൻ കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ അനിതയെ ഇടിച്ച ശേഷം കലിങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളിയായ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. ആലപ്പുഴ സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ് അനിത.