കോഴിക്കോട്: കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കോടഞ്ചേരി ആനക്കാംപൊയിൽ കൂട്ടുംങ്കൽ ജോൺസൺന്റെ ഭാര്യ ലിനെറ്റ് ആണ് മരിച്ചത്. ഇന്നലെ വോട്ടു ചെയ്തു വീട്ടിലെത്തിയതിനുശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട്  തുടർചികിത്സയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. ആനക്കാംപൊയിൽ  മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക ആണ്.