പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തിനുള്ളില്‍ പ്രവേശിക്കാവുന്ന പരമാവധി ഭാഗങ്ങളില്‍ തിരഞ്ഞെങ്കിലും സതീഷിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല

കോഴിക്കോട്: ജോലി അന്വേഷിച്ചെത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് വനത്തില്‍ കുടുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് തെരച്ചില്‍. തമിഴ്‌നാട് നീലഗിരി ജില്ലയിലെ കൊത്തഗിരി കുണ്ടൂര്‍ കോളനിയില്‍ താമസിക്കുന്ന ശങ്കറിന്റെ മകന്‍ സതീഷി(37)നെയാണ് കാണാതായത്. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തില്‍ പൂവാറാംതോട്ടിലെ വനമേഖലയിലാണ് ഇയാളെ കാണാതായത്. പ്രദേശത്തെ റിസോര്‍ട്ടില്‍ ജോലി അന്വേഷിച്ചെത്തിയ സതീഷിനെ കഴിഞ്ഞ 17ാം തിയ്യതി മുതലാണ് കാണാതായത്. ഇയാള്‍ തമ്പുരാന്‍കൊല്ലി ഭാഗത്ത് നിന്നും വനത്തിലേക്ക് കയറിപ്പോകുന്നത് ഏതാനും പേര്‍ കണ്ടിരുന്നു. രാത്രിയായിട്ടും തിരിച്ചുവരാതായതോടെയാണ് റിസോര്‍ട്ട് അധികൃതര്‍ തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കിയത്. കാട്ടാനയുള്‍പ്പെടെ നിരവധി വന്യമൃഗങ്ങളുടെ സാനിധ്യമുള്ള വനമേഖലയാണിത്. 

Add Asianetnews as a Preferred SourcegooglePreferred

പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തിനുള്ളില്‍ പ്രവേശിക്കാവുന്ന പരമാവധി ഭാഗങ്ങളില്‍ തിരഞ്ഞെങ്കിലും സതീഷിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മഴയുടെ സാന്നിധ്യം തെരച്ചിലിനെ ബാധിക്കുന്നുണ്ട്. പരിസര പ്രദേശങ്ങളിലെ അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിലും വീടുകളിലും ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. വനത്തില്‍ കുടുങ്ങിയിരിക്കാം എന്ന നിഗമനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥരുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം