തിരുവനന്തപുരം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു. കഴക്കൂട്ടം തുമ്പുരാന്‍മുക്കിന് സമീപമുണ്ടായ അപകടത്തില്‍ ടെക്നോപാര്‍ക്കിലെ ഷെല്‍സ്ക്വയര്‍ കമ്പനിയിലെ ടെക്സിക്കല്‍ ലീഡായ ഷൈജു ഗോപു(30)വാണ് മരിച്ചത്. കൈതമുക്ക് ശീവേലി നഗര്‍ സ്വദേശിയാണ്.

ഇന്നലെ വൈകിട്ടാണ് സംഭവം. ഇന്‍ഫോസിസിന് എതിര്‍വശത്തുള്ള ഇടറോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ നിന്ന് വീണ ഷൈജുവിന്‍റെ തല റോഡരികിലെ ഓടയുടെ വക്കില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ തുമ്പ പൊലീസ് കേസെടുത്തു. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.