ചന്തിരൂർ സ്വദേശി അജയൻ്റെ ഉടമസ്ഥതയിലുള്ള വാൻ ആണ് കത്തി നശിച്ചത്...

ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി രാജീവൻ (45) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ചന്തിരൂർ സ്വദേശി അജയൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാൻ. പീലിങ് ഷെഡ്ഡിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് കത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസിന് പറഞ്ഞു.