തോളിന്റെ ഭാഗത്താണ് കൂടുതൽ പൊള്ളലേറ്റിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൊല്ലം ജില്ലിയിൽ ചൂട് വർധിച്ചു വരികയാണ്.
കൊല്ലം: കൊല്ലം പോരുവഴിയിൽ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് ഇന്നലെ സൂര്യാതപമേറ്റത്. കൈയ്ക്കും തോളിനും അടക്കം പൊള്ളലേറ്റു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഇന്നലെ പുറത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് സംഭവമുണ്ടായത്. കൈക്കും തോളിനും താടിയുടെ ഭാഗത്തുമാണ് പൊള്ളലേറ്റിരിക്കുന്നത്. തോളിന്റെ ഭാഗത്താണ് കൂടുതൽ പൊള്ളലേറ്റിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൊല്ലം ജില്ലിയിൽ ചൂട് വർധിച്ചു വരികയാണ്.

