കളിക്കുന്നതിനിടെ കയര്‍ കഴുത്തിൽ കുരുങ്ങിയാണ് മരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. 

പാലക്കാട്: പാലക്കാട് ഇരട്ടയാലിൽ കളിക്കുന്നതിനിടെ പത്ത് വയസുകാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. ഇരട്ടയാൽ ശങ്കരത്തുകാട് സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകൻ അതുൽ ആണ് മരിച്ചത്. മരുതറോഡ് എൻഎസ്എസ് സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അതുല്‍. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് രാവിലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കയര്‍ കഴുത്തിൽ കുരുങ്ങിയാണ് മരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു.