പിതാവ് ആറ്റിൽ ഇറങ്ങി നടത്തിയ തിരച്ചിലിൽ ആറ്റിൽ നിന്നും കുട്ടിയെ ബോധരഹിതയായ നിലയിൽ  കണ്ടെത്തുകയായിരുന്നു. 

ആലപ്പുഴ: ഹരിപ്പാട് പത്ത് വയസുകാരി ആറ്റിൽ വീണ് മരിച്ചു. പള്ളിപ്പാട് നാലുകെട്ടും കവലയിൽ പഴയചാലിൽ പുത്തൻവീട്ടിൽ തോമസ് കോശിയുടെയും നിഷ കോശിയുടെയും മകൾ അലീന സൂസൻ കോശി(10) യാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. വീടിന് സമീപത്ത് ചപ്പ് ചവറ് കളയുവാനായി പോയ കുട്ടിയെ കാണാതാവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർന്ന് നടത്തിയ പരിശോധനയിൽ ആറിന്റെ പടിയിൽ ചവറുകൾ കിടക്കുന്നത് കണ്ട് സംശയം തോന്നിയ പിതാവ് ആറ്റിൽ ഇറങ്ങി നടത്തിയ തിരച്ചിലിൽ ആറ്റിൽ നിന്നും കുട്ടിയെ ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.