Asianet News MalayalamAsianet News Malayalam

ഒരു രക്ഷയുമില്ല! ചുരത്തിൽ കറങ്ങി കറങ്ങി കുരുങ്ങി കുരുങ്ങി വാഹനങ്ങൾ, ഏതേലും വണ്ടി കേടായാൽ പിന്നെ വൻ 'പണി'

ക്രിസ്മസ് അവധിയും പുതുവത്സരവും പ്രമാണിച്ച് ചുരം പാതയിൽ വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിച്ചതാണ് ഗതാഗതകുരുക്കിന് കാരണമാകുന്നത്

thamarassery churam traffic issue creates huge problem btb
Author
First Published Dec 24, 2023, 7:13 PM IST

താമരശ്ശേരി: വാഹനങ്ങളുടെ ആധിക്യവും വാഹനങ്ങൾ കേടുവരുന്നതും കാരണം ഗതാഗതകുരുക്ക് പതിവാകുന്നത് താമരശേരി ചുരത്തിലെ യാത്ര ദുരിതമാകുന്നു. ശനിയാഴ്ച ലോറി കുടുങ്ങി മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ട ചുരത്തിൽ ഞായറാഴ്ച ടൂറിസ്റ്റ് ബസ് കേടായതിന് തുടർന്ന് ഗതാഗതക്കുരുക്ക് നേരിട്ടു. അടിവാരം മുതൽ ലക്കിടി വരെ വാഹനങ്ങൾ കുടുങ്ങിക്കിടന്നു. രാവിലെ അറ് മണിയോടെയാണ് ബാറ്ററി തകരാറിലായി ടൂറിസ്റ്റ് ബസ് ചുരം ആറാം വളവിൽ കുടുങ്ങിയത്. 7.30ഓടെ ബസ് റോഡരുകിലേക്ക് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും ഗതാഗതക്കുരുക്ക് തുടർന്നു.

ക്രിസ്മസ് അവധിയും പുതുവത്സരവും പ്രമാണിച്ച് ചുരം പാതയിൽ വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിച്ചതാണ് ഗതാഗതകുരുക്കിന് കാരണമാകുന്നത്. വാഹനങ്ങൾ അപകടത്തിൽ പെടുന്നതും കേടുവരുന്നതും കൂടി സംഭവിച്ചാൽ പിന്നെ മണിക്കൂറുകൾ ചുരത്തിൽ ഗതാഗത സ്തംഭനം നേരിടും. ട്രാഫിക് തെറ്റിച്ച് വരുന്ന വാഹനങ്ങളും ചുരത്തിൽ ഗതാഗത തടസ്സത്തിന് ആക്കം കൂട്ടുന്നതായി ചുരം സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു.

ഗതാഗതക്കുരുക്ക് അഴിക്കാൻ ഹൈവേ പോലീസും എൻ ആർ ഡി എഫ്, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ ചരക്കു ലോറികൾക്ക് നിയന്ത്രണമുണ്ടെങ്കിലും ഇവ സഞ്ചരിക്കുന്ന സമയം യന്ത്രതകരാറുകാരണം ചുരത്തിൽ കുടുങ്ങുന്നതും പ്രയാസം സൃഷ്ടിക്കാറുണ്ട്.

ക്രിസ്തുമസ് - പുതുവർഷ കാലമായതോടെ പല ഭാഗങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കാണ് വയനാട്ടിലേക്ക്. ടൂറിസ്റ്റ് വാഹങ്ങളുടെ എണ്ണം സമീപ ദിവസങ്ങളിൽ വലിയ തോതിൽ വർധിക്കുന്നതാണ് ചുരത്തിലെ ഗതാഗത തടസത്തിന് പ്രധാന കാരണമായി പറയുന്നത്. കടുവയുടെ സാന്നിധ്യം ചുരത്തിൽ ദൃശ്യമായതോടെ രാത്രി കാലങ്ങളിലെ യാത്ര ഒഴിവാക്കാനായി കൂടുതൽ ശ്രദ്ധ വന്നതും പകൽ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കാൻ ഇടയായതായും പറയുന്നു. 

1400 ഹൈ ഡെന്‍സിറ്റി ഫ്ളോട്ടിങ് പോളി എത്തിലീന്‍ ബ്ലോക്കുകള്‍, 100 പേർക്ക് ഒരേ സമയം കയറാം; കടൽ കാണാൻ വായോ..!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios