കൈതപ്പൊയില്‍ സ്വദേശി പാറക്കല്‍ ഇര്‍ഷാദ്, അടിവാരം പൂവിലേരി ഫാരിസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വാഹനാപകടത്തില്‍ പെട്ട യുവാക്കളില്‍ നിന്നും ലഹരി മരുന്നായ എംഡിഎംഎ കണ്ടെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൈതപ്പൊയില്‍ സ്വദേശി പാറക്കല്‍ ഇര്‍ഷാദ്, അടിവാരം പൂവിലേരി ഫാരിസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. രണ്ടു പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെയാണ് ചുരം രണ്ടാം വളവില്‍ നിന്നും ഇവര്‍ സഞ്ചരിച്ച ഥാര്‍ ജീപ് മറിഞ്ഞത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയ സമയത്താണ് വസ്ത്രത്തി‍ന്‍റെ കീശയില്‍ നിന്നും ലഹരി മരുന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് വാഹനത്തിലും താമസ സ്ഥലത്തും പരിശോധന നടത്തി. വാഹനത്തിൽ നിന്നും 2 പാക്കറ്റ് എംഡിഎംഎ കണ്ടെത്തുകയായിരുന്നു. 

ബൗദ്ധിക വെല്ലുവിളി നേരിടുന്നയാള്‍ക്ക് ലീഗൽ ഗാർഡിയനെ നിയമിക്കണം: മനുഷ്യാവകാശ കമ്മീഷൻ

https://www.youtube.com/watch?v=Ko18SgceYX8