ഇന്ന് ഉച്ചക്ക് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അശോക്  മുങ്ങി പോവുകയായിരുന്നു. 

എറണാകുളം: അതിരപ്പിള്ളി വെറ്റിലപ്പാറ അരൂർ മുഴിയിൽ പുഴയിൽ കാണാതായ യുവാവ് മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ അശോക് (35) ന്റെ മൃതദേഹം ലഭിച്ചു. അതിരപ്പിള്ളി അരൂർമുഴിയിൽ വെച്ചാണ് അപകടം ഉണ്ടായത്. അതിരപ്പിള്ളിയിൽ വിനോദയാത്രയ്ക്ക് വന്ന അശോക് കുളിക്കാനിറങ്ങിയതായിരുന്നു. ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. അശോകിനെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയായിരുന്നു. സൂലൂർ സ്വദേശി അശോകും കുടുംബവും അതിരപ്പിള്ളിയിൽ ഒരു സ്വകാര്യ റിസോർട്ടിൽ താമസിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അശോക് മുങ്ങി പോവുകയായിരുന്നു.

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു |Athirappilly

ഇടുക്കിയിലെ റേഷന്‍ കടകളില്‍ പച്ചരി മാത്രം; ചാക്കരിയും മട്ടയരിയുമെത്തുന്നില്ലെന്ന് വ്യാപാരികള്‍

വടക്കാഞ്ചേരിയിൽ എഐ ക്യാമറ കാറിടിച്ച് തകർത്ത കേസിൽ പുതുക്കോട് സ്വദേശി അറസ്റ്റിൽ

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News