ബന്ധുക്കൾ  തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വരന്റെ പിതാവിന് പരിക്കേറ്റു. 

കൊല്ലം: വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും വിവാഹ തലേന്നുണ്ടായ തർക്കത്തെ തുടർന്ന് തെറ്റിപ്പിരിഞ്ഞു. ബന്ധുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വരന്റെ പിതാവിന് പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്തതായി പാരിപ്പള്ളി പൊലീസ് അറിയിച്ചു. കേസിനാസ്പദമായ സംഭവനം നടന്നത് വെള്ളിയാഴ്ചയാണ്. 

Add Asianetnews as a Preferred SourcegooglePreferred

Read Also സദ്യയില്‍ പപ്പടം കിട്ടിയില്ല; ആലപ്പുഴയില്‍ കല്ല്യാണത്തില്‍ കൂട്ടത്തല്ല്

പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ ആദ്യം വീട്ടുകാർ എതിർത്തിരുന്നുവെങ്കിലും പിന്നീട് വീട്ടുകാരുടെ പിന്തുണയോടെ നിശ്ചയം നടത്തിയിരുന്നു. പിന്നീട് യുവാവ് വിദേശത്തേക്ക് പോയി. വിവാഹത്തിനായാണ് ഇയാൾ നാട്ടിലെത്തിയത്. വിവാഹ തലേന്ന് മെഹന്ദി ചടങ്ങിനായി വീട്ടിലെത്തിയ യുവാവും യുവതിയും തമ്മിൽ തർക്കത്തിലായി. മധ്യസ്ഥശ്രമത്തിനായി ഇരുവരുടെയും വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ഒന്നിച്ചിരുന്ന അവസരത്തിലാണ് പ്രശ്നമുണ്ടായത്. പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. 

സോഷ്യല്‍ മീഡിയയില്‍ ട്രോളായി 'ആലപ്പുഴ പപ്പടംതല്ല്'; ഓഡിറ്റോറിയത്തിന് സംഭവിച്ച നഷ്ടം ഒന്നരലക്ഷത്തോളം രൂപ.!

വീണ്ടും 'കല്യാണത്തല്ല്'; വധൂവരന്മാർ വന്ന വാഹനം പൊലീസ് സ്റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് കത്തിച്ചു