നാട്ടുകാര്‍ ഏറെ നേരം പോത്തിനെ പിടി കൂടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരം ചേര്‍ന്ന് നടത്തിയ ശ്രമത്തിലാണ് പോത്തിനെ വരുതിയിലാക്കാന്‍ കഴിഞ്ഞത്. 

കോഴിക്കോട്: കൊടിയത്തൂരില്‍ കശാപ്പിനായി കെട്ടിയിട്ട പോത്ത് (Buffallo) വിരണ്ടോടി ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ആറ് മണിക്കൂര്‍ ശ്രമത്തിനൊടുവിവിലാണ് പോത്തിനെ തളച്ചത്. തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരന് പരിക്കേറ്റു (Injured). കൊടിയത്തൂര്‍ (Kodiyathur) പഞ്ചായത്തിലെ ഗോതമ്പ് റോഡിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെ പോത്ത് വിരണ്ടത്. അറക്കാനായി കൊണ്ടുവന്ന പോത്ത് കെട്ടിയിട്ട സ്ഥലത്ത് നിന്ന് കെട്ട് പൊട്ടിച്ച് വിരണ്ടോടുകയായിരുന്നു. നാട്ടുകാര്‍ ഏറെ നേരം പോത്തിനെ പിടി കൂടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. തുടര്‍ന്ന് മുക്കം (Mukkam) ഫയര്‍ഫോഴ്‌സില്‍ (Fireforce) വിവരം അറിയിച്ചു.

ഫയര്‍ഫോഴ്‌സും നാട്ടുകാരം ചേര്‍ന്ന് നടത്തിയ ശ്രമത്തിലാണ് പോത്തിനെ വരുതിയിലാക്കാന്‍ കഴിഞ്ഞത്. ഗോതമ്പ് റോഡ് ആദംപടി അങ്ങാടിയില്‍ വെച്ച് പന്ത്രണ്ട് മണിയോടെയാണ് പോത്തിനെ സാഹസികമായി തളച്ചത്. പോത്തിനെ തളക്കുന്ന തിനിടെ നാട്ടുകാരനായ അബ്ദുറഹ്മാന്റെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. ഗോതമ്പ് റോഡ് സ്വദേശി ഇസ്മയില്‍ പാറശേരിയുടേതാണ് രണ്ട് വയസ്സു പ്രായമുള്ള പോത്ത്. പിടികൂടിയ പോത്തിനെ സുരക്ഷിത സ്ഥാനത്ത് കെട്ടിയിട്ടിരിക്കുകയാണ്.