നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞത് വീടിന്‍റെ മറ്റത്തേക്ക്. ഒഴിവായത് വന്‍ അപകടം.

കായംകുളം: നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലിങ്ക് റോഡില്‍ സസ്യ മാര്‍ക്കറ്റ് പാലത്തിന്‍റെ തെക്കുവശത്ത് ഇന്നലെ ( 29.7.2018 ) രാത്രി പത്തര മണിയോടെയായിരുന്നു അപകടം. കായംകുളം സ്വദേശികള്‍ സഞ്ചരിച്ച ഫോര്‍ രജിസ്‌ട്രേഷല്‍ ഡാട്‌സണ്‍ കാറായിരുന്നു അപകടത്തില്‍പ്പെട്ടത്.

കറുകയില്‍ പടീറ്റതില്‍ ഷരീഫിന്‍റെ വീടിന് മുന്‍പിലേക്കാണ് കാര്‍ മറിഞ്ഞത്. വീടിന് മുമ്പില്‍ നിന്നിരുന്ന ഷരീഫും വീട്ടുകാരും സംഭവത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പായിരുന്നു വീട്ടിലേക്ക് കയറിയത്. ഇത് മൂലം വന്‍ ദുരന്തം ഒഴിവായി.