മൃതദേഹങ്ങൾ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ട ഇടാൻ പോയ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. മാടപ്പള്ളി പൻപുഴ സ്വദേശികളായ അഭിനവ്, ആദർശ് എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കുട്ടികളെ കാണാതയതോടെ നാട്ടുകാരും ഫയർഫോഴ്സും പാറക്കുളത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആദർശ് പത്താം ക്ലാസിലും അഭിനവ് ആറാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇരുവരും ബന്ധുക്കളാണ്.

YouTube video player