പുസ്തകത്തിന്‍റെ റോയല്‍റ്റിയില്‍ നിന്ന് പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ആശ്രയം പെയിന്‍ ആന്‍ഡ് പാലിയേറ്റീവിനും നല്‍കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി
കോഴിക്കോട്: കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച, ഡി ചിറ്റേഴത്ത് (ദുര്‍ഗ) രചിച്ച 'ദ ക്ലൗണ്‍ ഈസ് ടെക്സ്റ്റിംഗ് ആന്‍ഡ് സ്റ്റോറീസ് എന്ന പുസ്തകം ഡിസംബര്‍ 19 ന് പ്രകാശനം ചെയ്യും. കോഴിക്കോട് കിംഗ്ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ വച്ച് പ്രശസ്ത കവിയും എഴുത്തുകാരനുമായ കെ ജയകുമാര്‍ പ്രശസ്ത കഥാകൃത്ത് ഐസക് ഈപ്പന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.
പുസ്തകത്തിന്‍റെ റോയല്‍റ്റിയില്‍ നിന്ന് പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരതാശ്വാസനിധിയിലേക്കും ആശ്രയം പെയിന്‍ ആന്‍ഡ് പാലിയേറ്റീവിനും നല്‍കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഡി ചിറ്റേഴത്ത് (ദുര്‍ഗ) രചിക്കുന്ന ആദ്യത്തെ പുസ്തകമാണ് ദ ക്ലൗണ്‍ ഈസ് ടെക്സ്റ്റിംഗ് ആന്‍ഡ് സ്റ്റോറീസ്.
