Asianet News MalayalamAsianet News Malayalam

അമിത വേ​ഗതയിലെത്തിയ കാർ പൊലീസുകാരനും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു; മകൾക്ക് ദാരുണാന്ത്യം, കേസെടുത്തു

കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഷെബിനും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് അമിത വേ​ഗതയിലെത്തിയ കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഷെബിന്റെ മകൾ ദൂരേയ്ക്ക് തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐഫ ഇന്ന് മരണത്തിന് കീഴടങ്ങി. 

The daughter of a policeman who was injured in a collision between a car and a scooter in Aluva Perumbavoor died
Author
First Published Aug 15, 2024, 12:49 PM IST | Last Updated Aug 15, 2024, 1:00 PM IST

കൊച്ചി: ആലുവ പെരുമ്പാവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ പൊലീസുകാരന്റെ മകൾ മരിച്ചു. എടത്തല പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെബിന്റെ ഇളയ മകൾ ഐഫയാണ് മരിച്ചത്. അഞ്ചു വയസായിരുന്നു. സ്കൂട്ടർ ഓടിച്ച ഷെബിനും ഭാര്യയ്ക്കും മൂത്ത മകൾക്കും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. 

കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഷെബിനും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിന് മുകളിലേക്ക് അമിത വേ​ഗതയിലെത്തിയ കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഷെബിന്റെ മകൾ ദൂരേയ്ക്ക് തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐഫ ഇന്ന് മരണത്തിന് കീഴടങ്ങി. ബാക്കി മൂന്നുപേരും ​ഗുരുതരാവസ്ഥയിലാണ്. കാറിന്റെ അമിത വേ​ഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. 

അറുപതോളം പേരുടെ മരണത്തിന് കാരണം; ചാരുകസേരയുടെ ചരിത്രം തേടിയയാള്‍ പറഞ്ഞത് അവിശ്വസനീയമായ കാര്യം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios