Asianet News MalayalamAsianet News Malayalam

അറുപതോളം പേരുടെ മരണത്തിന് കാരണം; ചാരുകസേരയുടെ ചരിത്രം തേടിയയാള്‍ പറഞ്ഞത് അവിശ്വസനീയമായ കാര്യം

 'ഇനി ആരും അതിൽ ഇരിക്കരുത്' എന്ന കർശന നിയമത്തിന് കീഴിലാണ് തിർസ്ക് മ്യൂസിയത്തിന് ഈ കസേര സംഭാവന ചെയ്തത്. ഇന്ന് ആരും കയറി ഇരിക്കാതിരിക്കാന്‍ മ്യൂസിയത്തിന്‍റെ ചുമരില്‍ ഉയരത്തിലാണ് കസേര ഉറപ്പിച്ചിരിക്കുന്നത്. 

man who investigated the history of the armchair at the Tirsk Museum said Incredible things
Author
First Published Aug 15, 2024, 12:46 PM IST | Last Updated Aug 15, 2024, 12:46 PM IST


ണിചിത്രത്താഴ് എന്ന് സിനിമയില്‍ ഇന്നസന്‍റ് അവതരിപ്പിച്ച കഥാപാത്രം, മാടമ്പള്ളയിലെ ഒരു ചാരുകസേര ഇളകുന്നത് കണ്ട് ഭയന്ന് തിരിഞ്ഞ് നോക്കാതെ ഓടുന്ന ഒരു സീനുണ്ട്. സമാനമായ ഒരു കസേരയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പക്ഷേ, ഈ മാടമ്പള്ളി അങ്ങ് യുകെയിലാണെന്ന് മാത്രം. യുകെയിലെ യോർക്ക്‌ഷെയറിലെ ശാന്തസുന്ദരമായ തിർസ്‌ക് ഗ്രാമത്തിലെ ബസ്ബി സ്റ്റൂപ്പിലെ ഇരുണ്ട ചരിത്രമുള്ള ഒരു കസേര. ഈ കസേര കാരണം പ്രദേശം ഇന്ന് ജനപ്രിയ പ്രേത സ്ഥലമായാണ് അറിയപ്പെടുന്നത്. 1702-ൽ കൊല്ലപ്പെട്ട തോമസ് ബസ്ബി എന്ന കൊലപാതകിയുമായുള്ള ബന്ധമാണ് ഈ കസേരയെ ഇന്നും ഭയത്തോടെ മാത്രം നോക്കാന്‍ പ്രദേശവാസികളെ പ്രേരിപ്പിക്കുന്നത്. തോമസിന്‍റെ കൊലപാതകത്തിന് പിന്നാലെ ആ കസേരയില്‍ ഇരുന്ന അറുപതോളം പേര്‍ പിന്നീട് പലപ്പോഴായി കൊല്ലപ്പെട്ടത് പ്രദേശവാസികളുടെ ഭയം ഇരട്ടിച്ചു. 

നാല് നൂറ്റാണ്ട് കഴിഞ്ഞിട്ടും മാറാത്ത പ്രേതഭയം. നിലവില്‍ ഈ കെട്ടിടം പബ്ബ് അടക്കമുള്ള ഒരു ഇന്ത്യന്‍ റെസ്റ്റോറന്‍റായി മാറിക്കഴിഞ്ഞു. എങ്കിലും ബസ്ബിയുടെ പ്രേതം ഇപ്പോഴും ഈ സ്ഥലത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടെന്നാണ് തദ്ദേശീയര്‍ പറയുന്നത്. ദുരൂഹമായ നിരവധി മരണങ്ങൾക്ക് കാരണമായ ശപിക്കപ്പെട്ട കസേര, 'ഇനി ആരും അതിൽ ഇരിക്കരുത്' എന്ന കർശന നിയമത്തിന് കീഴിലാണ് തിർസ്ക് മ്യൂസിയത്തിന് ഈ കസേര സംഭാവന ചെയ്തത്. ഇന്ന് ആരും കയറി ഇരിക്കാതിരിക്കാന്‍ മ്യൂസിയത്തിന്‍റെ ചുമരില്‍ ഉയരത്തിലാണ് കസേര ഉറപ്പിച്ചിരിക്കുന്നത്. 

ക്ഷേത്ര ഭണ്ഡാരത്തിന്‍റെ ക്യൂആർ കോഡ് മാറ്റി സ്വന്തം ക്യൂആർ കോഡ് വച്ചു; നിയമ വിദ്യാർത്ഥിയുടെ തന്ത്രം, പക്ഷേ പാളി

ഒറ്റയടിക്ക് പോയത് 11,000-ത്തിലധികം താമസക്കാരുടെ 'വെളിച്ചം'; കാരണക്കാരന്‍ ഒരു പാമ്പ്

2008-ൽ കുപ്രസിദ്ധമായ ബസ്ബി സ്റ്റൂപ്പ് സന്ദർശിച്ച, അന്ന് കുട്ടികളായിരുന്ന വേഡ് റാഡ്‌ഫോർഡും, സുഹൃത്തുക്കളും പ്രദേശത്തിന്‍റെ നിരവധി ഫോട്ടോകള്‍ പകര്‍ത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം, അടുത്തിടെ വേഡ് റാഡ്‌ഫോർഡ് വീണ്ടും അവിടം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. "അത് നിങ്ങളുടെ പഴയ പബ്ബല്ല, പുറത്ത് ശപിക്കപ്പെട്ട കസേരയും തൂങ്ങിക്കിടക്കുന്ന ഒരു കുരുക്കും അടയാളമായി അവിടെ ഉണ്ടായിരുന്നു, പക്ഷേ അതൊന്നും ഇന്നില്ല. ഞാൻ വിചാരിച്ചു, എന്‍റെ പക്കലുള്ള ഏകദേശം 20 വർഷങ്ങൾക്ക് മുമ്പുള്ള എല്ലാ കാര്യങ്ങളും ഇപ്പോഴും അവിടെ കാണുമെന്ന്. ഇത് വളരെ മികച്ച ഒരു കഥയാണ്, ഞാൻ അവിടെ ഉണ്ടായിരുന്നപ്പോൾ രസകരമായ നിരവധി കാര്യങ്ങൾ സംഭവിച്ചു, ഓർമ്മകളിലൂടെ ഒരു യാത്ര നടത്താൻ ഞാൻ തീരുമാനിച്ചു. " വേഡ് റാഡ്‌ഫോർഡ് തന്‍റെ അനുഭവം മെട്രോയോട് പറഞ്ഞു,

സ്വർണത്തിന് വിലയിടിയുമോ? സർക്കാർ ഉടമസ്ഥതയിൽ പുതിയ സ്വർണ ശുദ്ധീകരണശാല തുറന്ന് ഘാന, ഇന്ത്യയ്ക്കും പങ്കാളിത്തം

ഒരു വർഷത്തെ കോമയ്ക്ക് ശേഷം ഉണർന്ന കെഎഫ്‍സി ജീവക്കാരി പറഞ്ഞത് 'ജോലി സ്ഥലത്തെ ഭീഷണി'യെ കുറിച്ച്

ആ പ്രേത കസേര എങ്ങനെ ഉണ്ടായിയെന്നുള്ളത് കൗതുകകരമായ ഒരു കഥയാണ്. ഒപ്പം അത് യോർക്ക്ഷയർ പാരമ്പര്യത്തിന്‍റെ ഭാഗവുമാണ്. ഇപ്പോൾ അതെങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള എന്‍റെ ആഗ്രഹം വളരെ ശക്തവും അപ്രതീക്ഷിതവുമായിരുന്നു. അങ്ങനെയാണ് താന്‍ ആ കസേരയും അതിന്‍റെ ചരിത്രവും തേടി ഇറങ്ങിയതെന്നും വേഡ് റാഡ്‌ഫോർഡ് കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ അന്വേഷണം മുഴുവനും വീഡിയോ ചിത്രീകരിക്കാനും അദ്ദേഹം തീരുമാനിച്ചു. വീഡിയോ ചിത്രീകരണത്തിനിടെ തോമസ് ബസ്ബിയുടെ ശബ്ദത്തിന്‍റെ ആദ്യത്തെ വ്യക്തമായ ഓഡിയോ ലഭിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. റെക്കോഡ് ചെയ്ത് ടേപ്പ് റീപ്ലേ ചെയ്തപ്പോള്‍ ഒരു നീണ്ട "ഞാൻ" ശബ്ദം കേട്ടു. അന്വേഷണത്തിനിടെ മറ്റൊരു പ്രധാന സംഗതി കൂടി കണ്ടെത്തി.  അത് ഒരു പെട്ടിക്ക് അടിയിൽ ഒളിപ്പിച്ചിരുന്ന ആരോ വരച്ച തോമസ് ബസ്ബിയുടെ ഒരു രേഖാ ചിത്രമായിരുന്നു. ചിത്രീകരണ വേളയിൽ താനും മൂന്ന് സ്ത്രീകളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ക്യാമറ തന്നിലേക്ക് ഫോക്കസ് ചെയ്തിരുന്നതിനാൽ താൻറെ ചുണ്ടുകള്‍ അനങ്ങിയില്ലെന്നും എങ്കിലും ടേപ്പിലെ വ്യക്തമായ ശബ്ദം മൈക്രോഫോണിന് വളരെ അടുത്ത് നിന്നായിരിക്കാം ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ശബ്ദം കേട്ട ആളുടെ പ്രതികരണം തങ്ങളെ വല്ലാതെ ഭയപ്പെടുത്തിയെന്നും വേഡ് റാഡ്‌ഫോർഡ് പറയുന്നു. ഏതായാലും ആ പ്രേത ചരിത്രം സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് വേഡ് റാഡ്‌ഫോർഡ്. അടുത്ത കാലത്തായി യൂറോപ്പിലും യുഎസിലും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട പ്രേതശല്യമുള്ള സ്ഥലങ്ങളിലേക്കുള്ള വിനോദ സഞ്ചാരമടക്കമുള്ള പുതിയ പദ്ധികള്‍ക്ക് ജീവന്‍ വയ്ക്കുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios