നാട്ടുകാരാണ് അരുണിനെ പുറ്റേക്കര സ്‌കൂളിന് സമീപം ഇടവഴിയിൽ അവശനിലയില്‍ കണ്ടെത്തിയത്.

തൃശ്ശൂര്‍: പുറ്റേക്കരയിലെ കമ്പ്യൂട്ടര്‍ എൻജിനിയർ അരുൺ കുമാറിന്‍റെ (38) മരണം കൊലപാതകമെന്ന് സൂചന. തലയ്‍ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. അരുണിന്‍റെ മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിച്ചതായാണ് പൊലീസ് സംശയം. ശരീരത്തിൽ വേറെ പരിക്കുകളില്ല. നാട്ടുകാരാണ് അരുണിനെ പുറ്റേക്കര സ്‌കൂളിന് സമീപം ഇടവഴിയിൽ അവശനിലയില്‍ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ രണ്ടുമണിയോടെ മരിച്ചു.