Asianet News MalayalamAsianet News Malayalam

മന്ത്രിയുമായുള്ള ചർച്ചയും പരാജയപ്പെട്ടു; സമരത്തിനൊരുങ്ങി മൂന്നാറിലെ തോട്ടം തൊഴിലാളികൾ

സിപിഐയുടെ കീഴിലുള്ള ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 31ന് രാവിലെ മുതൽ വൈകിട്ട് വരെ ആർ ഒ കവലയിൽ സത്യാ ഗ്രഹസമരം നടത്തും. മറ്റു സംഘടനകളും സമരം നടത്താനുള്ള  തയാറെടുപ്പിലാണ്.
 

The discussion with the minister also failed Plantation workers in Munnar prepare for strike fvv
Author
First Published Mar 27, 2023, 2:13 PM IST

മൂന്നാർ: തോട്ടം തൊഴിലാളികളുടെ ശമ്പള വർധന സംബന്ധിച്ച് തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെ സമരത്തിനൊരുങ്ങി തൊഴിലാളി സംഘടനകൾ. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളി യൂ ണിയൻ പ്രതിനിധികൾ, തോട്ടമുടമകൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അഞ്ചാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണു തൊഴിലാളികളെ അണിനിരത്തി സംഘടനകൾ സമരത്തിനൊരുങ്ങുന്നത്. സിപിഐയുടെ കീഴിലുള്ള ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 31ന് രാവിലെ മുതൽ വൈകിട്ട് വരെ ആർ ഒ കവലയിൽ സത്യാ ഗ്രഹസമരം നടത്തും. മറ്റു സംഘടനകളും സമരം നടത്താനുള്ള  തയാറെടുപ്പിലാണ്.

ജീപ്പ് തക‍ർത്ത് അരിക്കൊമ്പൻ ദൗത്യമേഖലയിലേക്ക് പ്രവേശിച്ചു: വഴിയടച്ച് തടയാൻ കുങ്കിയാനകൾ

അഞ്ചു തവണയും നടന്ന ചർച്ചകളിൽ തൊഴിലാളികളുടെ ദിവസ വേതനമായ 436,17 രൂപയിൽ നിന്നു 30 രൂപ വരെ വർധന നൽകാമെന്നാണു  തോട്ടമുടമകൾ സമ്മതിച്ചത്. എന്നാൽ കഴിഞ്ഞ തവണ തൊഴിലാളികൾക്ക് 52 രൂപയുടെ വർധനവാണ് നൽകിയതെന്നും പുതിയ കരാറിൽ ഇതു വർധിപ്പിക്കണമെന്നും മുൻ ശമ്പള കരാർ കാലാവധി അവസാനിച്ച 2022 ജനുവരി ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തിൽ വർധന നടപ്പാക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. എന്നാൽ ദിവസവേദനം 30 രൂപ വർദ്ധിപ്പിക്കാമെന്നും മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക നൽകില്ലെന്നും  അടിസ്ഥാന ശബളത്തിനുള്ള 27 ഗ്രാം കിലോഗ്രാം കൊളുന്ത് എന്നത് വർദ്ധിപ്പിക്കണം എന്ന നിലപാട് തോട്ടയുടമകൾ ഉന്നയിച്ചതോടെയാണ് ചർച്ച പരാജയപ്പെട്ടത്. ഇതോടെയാണ് പ്രക്ഷോപത്തിന് രൂപം നൽകാൻ സംഘടന തീരുമാനിച്ചത്.

അരിക്കൊമ്പനെ പിടികൂടാൻ എന്തൊക്കെ നീക്കങ്ങൾ, നിരോധനാജ്ഞ വേണമോ; ഇന്ന് മൂന്നാറിൽ ഉന്നതതല യോ​ഗം

Follow Us:
Download App:
  • android
  • ios